ഹൂസ്റ്റന്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍/ Church Convention 2021

Event details

  • Thursday | November 4, 2021
  • 7:00 PM
  • 5810 Almeda Genoa Road, Houston,TX 77048
  • 713-806-6751
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ നവംബർ  4,5, 6 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) ഇടവക ദേവാലയത്തിൽ വച്ച് (5810, Almeda Genoa Road, Houston,TX 77048) നടത്തപെടുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.30 നും യോഗങ്ങൾ ആരംഭിയ്ക്കും.
“Living in Christ, Leaping in Faith” ( ക്രിസ്തുവിൽ ജീവിയ്ക്കുക, വിശ്വാസത്തിൽ മുന്നേറുക )

എന്ന വിഷയമാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ ചിന്താവിഷയം.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവക വികാരിയും  ഇന്ത്യൻ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്)  പ്രസിഡണ്ട് റവ. ഫാ. ഐ സക്ക് ബി.പ്രകാശ് , കേരളത്തിൽ ലഹരി വിമോചന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതനും പ്രഭാഷകനുമായ അലക്സാണ്ടർ ജേക്കബ് , കോട്ടയം മാർത്തോമാ വൈദിക സെമിനാരി മുൻ അദ്ധ്യാപകനും പ്രഭാഷകനും  ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരിയുമായ റവ. ഈപ്പൻ വർഗീസ് എന്നിവർ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. .

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും  ക്ഷണിക്കുന്നുവെന്ന്   ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റവ. റോഷൻ വി.മാത്യൂസ് (വികാർ ഇൻ ചാർജ് ) 713 408 7394

റജി ജോർജ് (സെക്രട്ടറി) 713 806 6751

Trinity Mar Thoma Church Convention [Thursday (11/4) – Saturday (11/6)]  
 
Please plan to attend the in-person convention scheduled at Church this week.  Rev. Eappen Varghese, Rev. Isaac Prakash and Mr. Alexander Thomas
are the convention speakers.  Theme: Living in Christ, Leaping in Faith.